കൊയിലാണ്ടി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പി.എസ്സ്.സി. ഫെസിലിറ്റേഷൻ സെൻ്റർ മന്ത്രി ടി.പി.രാമകൃഷ്ൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി. കൊയിലാണ്ടി എംപ്ലോയ്മെൻ്റ് എക്സേചേഞ്ചിൽ പി.എസ്സ്.സി. ഫെസിലിറ്റേഷൻ സെൻ്റർ ആരംഭിച്ചു. സെൻ്ററിൻ്റെ ഉദ്ഘാടനം സംസ്ഥാന തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ നിർവ്വഹിച്ചു. കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേർ റജിസ്റ്റർ ചെയ്തു വരുന്ന ഉദ്യോഗാർത്ഥികളെ സ്ഥിരം ജോലിയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ നടത്തിവരുന്ന നാനാവിധമായ ശ്രമങ്ങളുടെ ഭാഗമായാണ് പി.എസ്സ്.സി. ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കേരള പബ്ളിക് സർവ്വീസ് കമ്മീഷനുമായി ബന്ധപ്പെട്ട അടിസ്ഥാന സേവനങ്ങൾ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനായി കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും പി.എസ്സ്.സി. ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കെ. ദാസൻ എം.എൽ.എ. അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ മുഖ്യ പ്രഭാഷണം നടത്തി.

കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ വേണുഗോപാലൻ കെ. ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം വിശദീകരിച്ചു. കൊയിലാണ്ടി എംപ്ലോയ്മെന്റ് ഓഫീസർ ബിജു പറമ്പത്ത് കിഴക്കയിൽ നന്ദിയും പറഞ്ഞു.

കൊയിലാണ്ടിയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു

