കൊയിലാണ്ടിയിൽ ടാങ്കർ ലോറിയും മീൻ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു 5 പേർക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: ടൗണിൽ നഗരമധ്യേ ടാങ്കർ ലോറിയും മീൻ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു വഴിയാത്രക്കാരനുൾപ്പെടെ 5 പേർക്ക് പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരമാണ്. പുലർച്ചെ 2.40 ഓടെയാണ്. സംഭവം. കോഴിക്കോട് ഭാഗത്തു നിന്ന് കണ്ണൂർ ഭാഗത്തേക്ക് മീൻകയറ്റി മീൻ കയറ്റി പോകുകയായിരുന്ന KL55K 8047 ലോറിയും മംഗലാപുരത്ത് നിന്ന് LPG കയറ്റി വന്ന TN 88 A 8581 ടാങ്കർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് വാഹനത്തിലും 4 പേർ ഉണ്ടായിരുന്നു. ടൌണിലെ പ്ലാസ ഹോട്ടലിന് മുന്‍പിലാണ് സംഭവം.
മീൻ ലോറിയിലുണ്ടായിരുന്ന മലപ്പുറം തിരൂർ കാരാനായ ജാഫർ എന്നയാളാണ് മരിച്ചത്. ഇയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളിജിലേക്ക് മാറ്റിയിട്ടുണ്ട്. കൂടെയുണ്ടായിരുന്ന ബാപ്പു, അബൂബക്കർ എന്നിവരും LPG ടാങ്കർ ലോറിയിലുണ്ടായിരുന്ന തമിഴ് നാട് സ്വദേശികളായ രാജേന്ദ്രൻ, ചിന്നദുരൈ എന്നിവരും MCH ൽ ചികിത്സയിലാണ്. ബാപ്പുവിന്റെ നില ഗുരുതരമാണ്. ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.
