KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ കൺട്രോൾ റൂം തുറന്നു

കൊയിലാണ്ടി: ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി കൊയിലാണ്ടിയിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 3 ഷിഫ്റ്റുകളിലായി നഗരഭയിലാണ് കൺട്രോൾറൂം പ്രവർത്തനമാരംഭിച്ചത്. മേഖലയിലാകെ വ്യാപക നാശനാശനഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുന്ന പാശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് നിന്ന് നഗരകാര്യ വകുപ്പ് ഡയറക്ടറുടെ ഓഫീസിൽ നിന്ന് ഇറക്കിയ പ്രത്യേക ഉത്തരവിന്റെ ഭാഗമായാണ് അടിയന്തരമായി കൺട്രോൾ റൂം തുറന്നത്.

രാവിലെ 6 മണി മുതൽ ഉച്ചക്ക് 1 മണിവരെ നഗരസഭാ സൂപ്രണ്ട് വി. പി. ഉണ്ണികൃഷ്ണനെ 9447262923, 9495096451, 04962696451 എന്നീ നമ്പറുകളിലും, 2 മണി മുതൽ രാത്രി 10 മണി വരെ ജെ. എച്ച്. ഐ. പ്രസാദ് 94004463323, 8848931445 എന്നീ നമ്പറുകളിലും, പബ്രിക് വർക്‌സ് ഓവർസിയർ സജുരാജ് എം. കെ. 9447462030, 7025799814 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *