കൊയിലാണ്ടിയിൽ ആസാദ് ഉള്ളിയേരിയുടെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു

കൊയിലാണ്ടി: മഴയോര്മകളുമായി ആസാദ് ഉള്ളിയേരിയുടെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. മഴ പ്രമേയമാക്കി വരച്ച ഇരുപതോളം ചിത്രങ്ങളാണ് ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിനുള്ളത്. പ്രകൃതിയും മനുഷ്യനും കുട്ടികളും മഴയെ എങ്ങനെ ആസ്വദിക്കുന്നു എന്നത് ആസാദ് കാന്‍വാസുകളില്‍ വരച്ചിടുന്നു. മഴ നനഞ്ഞ് വരുന്ന കുട്ടികളും ,ഇടിമിന്നലുകളെ വെല്ലുവിളിച്ചു വളരുന്ന കൂണുകളും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകളാകുന്നു. ബാലകൃഷണന് ഉള്ളിയേരി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. 13ന് അവസാനിക്കും.
