KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയില്‍ 15-കാരിക്ക് ഡിഫ്തീരിയ

കൊയിലാണ്ടി: കൊയിലാണ്ടി കടലോരത്ത് ഡിഫ്തീരിയ ബാധിച്ച 15 വയസ്സുളള പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. നഗരസഭാപരിധിയില്‍ ആദ്യമായാണ് ഡിഫ്തീരിയബാധ കണ്ടെത്തുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പനിയും തലവേദനയും ശക്തമായ തൊണ്ടവേദനയുമാണ് രോഗലക്ഷണം. തൊണ്ടയില്‍ വെളുത്ത പാടനിറയുന്നതുകാരണം ശ്വാസതടസ്സത്തിനും ഇടയാകും.

ഡിഫ്തീരിയ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗുരുകുലം ബീച്ച് ഉള്‍െപ്പടെയുള്ള കടലോരമേഖലകളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മുഴുവന്‍ പേര്‍ക്കും അടുത്ത ദിവസംതന്നെ പ്രതിരോധകുത്തിവെപ്പ് നടത്തും.

Share news