കൊയിലാണ്ടിയിലെ പടക്ക വില്പന കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ രണ്ട് പടക്ക വില്പന കേന്ദ്രങ്ങളില്‍ റൂറല്‍ എസ്.പി. പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് റെയ്ഡ് നടത്തി. കൊയിലാണ്ടി സി.ഐ. ആര്‍. ഹരിദാസും റെയ്ഡിന് നേതൃത്വം നല്‍കി. 350 കിലോ പടക്കം സൂക്ഷിക്കാന്‍ അനുമതിയുള്ള കേന്ദ്രത്തില്‍ നിന്നും 1800 കിലോയും 450 കിലോ സൂക്ഷിക്കാനുന്‍ ലൈസന്‍സുള്ളയിടത്ത് നിന്നും 2,500 കിലോ പടക്കവുമാണ് പിടികൂടിയത്. ഇത് കോടതി നിര്‍ദേശപ്രകാരം നിര്‍വീര്യമാക്കും.
