കൊച്ചി മെട്രോ റെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തു

കൊച്ചി> കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ റെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തു. രണ്ടു പതിറ്റാണ്ടിലേറെ നീ ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനുംശേഷം ചിറകുവിരിയ്ക്കുന്ന കൊച്ചി മെട്രോയുടെ ഉദ്ഘാടനം പാലാരിവട്ടം സ്റ്റേഷനില്‍ നാടമുറിച്ചാണ് നിര്‍വ്വഹിച്ചത്. തുടര്‍ന്ന് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പ്രധാനമന്ത്രി മെട്രോ നാടിന് സമര്‍പ്പിക്കും.
ശനിയാഴ്ച രാവിലെ 10.15ന് കൊച്ചി നാവികവിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് റോഡുമാര്‍ഗം പാലാരിവട്ടം സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രി 10.35ന് നാടമുറിച്ച് മെട്രോ സ്റ്റേഷന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മെട്രോയില്‍ പത്തടിപ്പാലംവരെ യാത്രചെയ്തു.തിരിച്ച് കലൂര്‍ സ്റ്റേഡിയത്തിലെ മുഖ്യവേദിയിലെത്തിയാണ് സമര്‍പ്പണം.

