കൊച്ചി കായലില്‍ വീപ്പക്കുള്ളില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം സ്ത്രീയുടേത്

കൊച്ചി:കുംബളം കായലില്‍ വീപ്പക്കുള്ളില്‍ നിന്ന് കണ്ടെത്തിയ അസ്ഥികൂടം സ്ത്രീയുടേതെന്ന് സ്ഥിരീകരിച്ചു. വീപ്പ കോണ്‍ക്രീറ്റ് ഇട്ടടച്ചശേഷം കായലില്‍ തള്ളിയ നിലയിലായിരുന്നു. നെയ്യും ദുര്‍ഗന്ധവും പുറത്തുവന്നതിനെ തുടര്‍ന്ന് പത്തുമാസം മുമ്ബ് ഈ വീപ്പ ആദ്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് രണ്ടുമാസം മുമ്ബാണ് ഡ്രഡ്ജിങ്ങിനിടയില്‍ വീപ്പ കരയ്ക്ക് എത്തിച്ചത്. ഇതിന് ശേഷവും വീപ്പയ്ക്കുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിക്കുകയും ഉറുമ്ബുകള്‍ എത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് പൊലീസിന്റെ നേതൃത്വത്തില്‍ വീപ്പ പൊളിച്ച് പരിശോധിച്ചത്.
മൃതദേഹത്തിന് 10 മാസത്തെ പഴക്കമുള്ളതായി സംശിയിക്കുന്നതായി പോലീസ് പറഞ്ഞു.മൃതദേഹത്തില്‍ നിന്ന് വെള്ളി അരഞ്ഞാണവും കണ്ടെത്തി.അതേസമയം മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.പൊലീസ് പരിശോധന തുടരുകയാണ്.

