കൊച്ചിക്കാര്‍ക്ക് സ്വാദിഷ്ടമായ മീന്‍കറി ഒരുക്കി സിനിമാതാരം ധര്മ്മജന് ബോള്‍ഗാട്ടി

കൊച്ചിക്കാര്‍ക്ക് സ്വാദിഷ്ടമായ മീന്‍കറി ഒരുക്കി സിനിമാതാരം ധര്മ്മജന് ബോള്‍ഗാട്ടി. ധര്‍മ്മജന്റെ മത്സ്യവിപണന സംരംഭമായ ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഭാഗമായാണ് കൊച്ചി പനമ്ബള്ളി നഗറില്‍ ധര്മജന് മീന്‍ കറി വച്ചത്. ഇതിനോടകം നിരവധി താരങ്ങള്‍ ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചസി ഏറ്റെടുക്കാന്‍ രംഗത്തെത്തിയതായും ധര്മ്മജന് പറഞ്ഞു.
നല്ല കിടിലന്‍ കരിമീന്‍ കറി. അഭിനയം മാത്രമല്ല പാചകവും തനിക്ക് വഴങ്ങുമെന്ന് ധര്മ്മജന് തെളിയിച്ചു. ധര്മ്മജന് തന്നെ സംരംഭമായ ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ രണ്ടാമത്തെ ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് കൊച്ചി പനമ്ബള്ളി നഗറില്‍ ധര്മ്മജന് മീന്‍ കറി വച്ചത്. സവാളയും ഇഞ്ചിയും ഉള്‍പ്പെടെ എല്ലാ ചേരുവകളും ധര്മ്മജന് തന്നെ തയ്യാറാക്കി. ധര്‍മൂസ് ഫിഷ് ഹബ്ബുമായി ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ധര്മ്മജന് മത്സ്യവിപണന രംഗത്തെത്തിയത്.

ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസികള്‍ ഏറ്റെടുക്കാന്‍ സിനിമാരംഗത്തെ വിവിധ താരങ്ങള്‍ രംഗത്തുണ്ട്. വീട്ടിലെത്തി മീന്‍ കറി വയ്ക്കാന്‍ സമയം തികയാത്തവര്‍ക്ക് ഓര്‍ഡറനുസരിച്ച് ധര്‍മൂസ് ഫിഷ് ഹബ്ബിലൂടെ സ്വാദിഷ്ടമായ മീന്‍ കറി ലഭിക്കും. ഓര്‍ഡര്‍ ചെയ്ത് 20 മിനിറ്റിനുള്ളില്‍ കറിയും തയ്യാറാകും. കടല്‍ മീനും കായല്‍ മീനും ഇഷ്ടപ്പെടുന്ന കൊച്ചിക്കാര്‍ക്ക് ഇനി ധര്‍മ്മജന്റെ മീന്‍ കറിയും കൂട്ടി ചോറുണ്ണാം.

