കേസിൽ നിന്ന് രക്ഷപ്പെടുത്താൻ കെ ബാബു കോഴ വാഗ്ദാനം ചെയ്തിരുന്നെന്ന് പരാതിക്കാരന്‍ ജോർജ് വട്ടുകുളം

കൊച്ചി: ബാർ കോഴ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ കെ ബാബു കോഴ വാഗ്ദാനം ചെയ്തിരുന്നെന്ന് പരാതിക്കാരൻ ജോർജ് വട്ടുകുളം. ഇടനിലക്കാരൻ വഴിയാണ് കോഴ വാഗ്ദാനം ലഭിച്ചത്. തൃശൂര്‍ വിജിലൻസ് ജഡ്ജിയായിരുന്ന എസ്.എസ്. വാസൻ ഉത്തരവിട്ട പ്രകാരം അന്വേഷണം നടന്നിരുന്നെങ്കിൽ ഉമ്മൻചാണ്ടി കേസിൽ കുരുങ്ങുമായിരുന്നു. യുഡിഎഫ് സർക്കാര്‍ നടത്തിയ അന്വേഷണം അട്ടിമറിച്ചത് നിശാന്തിനി ഐപിഎസ് ആണ്.
ബാബുവിനെ സംരക്ഷിക്കും വിധമുള്ള അന്വേഷണ റിപ്പോർട്ടാണ് നിശാന്തിനി കോടതിയിൽ നൽകിയത്. തന്റെ മൊഴി നിശാന്തിനി രേഖപ്പെടുത്തിയിരുന്നു. ശക്തമായ അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. ബിനാമികള്‍ക്കെല്ലാം നിശാന്തിനി ക്ളീൻ ചിറ്റാണ് നൽകിയത്. ൽ ർ ൾ ട്ട ൺ ണ്ട ൻ യും

യുഡിഎഫ് നേതാക്കളും ഉമ്മൻചാണ്ടിയും ബാബുവിനെ സംരക്ഷിക്കാൻ വിജിലൻസിൽ ഇടപെട്ടെന്ന് ജോർജ് വട്ടുകുളം പറഞ്ഞു. ബാബുവിന്റെ രാജി വിഴുങ്ങി ഉമ്മൻചാണ്ടി രക്ഷിച്ചു.ബാബുവിന്റെ ഇടനിലക്കാരനായി എത്തിയത് അങ്കമാലി സ്വദേശി ട്രോജോ ആയിരുന്നു. ബാബുവിന്റെ ബിനാമിയോ ബിസിനസുകാരനോ ആണ് ഇയാള്‍. നിരന്തരം തന്നിൽ സമ്മർദ്ദം ചെലുത്തി കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. 50 ലക്ഷം രൂപയാണ് ട്രോജോയ്ക്ക് അടുപ്പമുള്ളയാള്‍ തന്റെ വീട്ടിലെത്തി വാഗ്ദാനം നൽകിയതെന്ന് ജോർജ് വട്ടുകുളം പറഞ്ഞു.

