കേരള ബേക്കറി വർക്കേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ

കൊയിലാണ്ടി: കേരള ബേക്കറി വർക്കേഴ്‌സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഗതഗത മന്ത്രി എൻ.കെ.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു. കൊയിലാണ്ടി ഇ.എം.എസ്. സ്മാരക ടൗൺഹാളിൽ നടന്ന കൺവൻഷനിൽ സംസ്ഥാന പ്രസിഡണ്ട് സി. വി. ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങൾക്കുള്ള ഐ.ഡി.കാർഡ് വിതരണം കെ.ദാസൻ എം. എൽ. എ. യും. ക്ഷേമനിധി ഫോറം വിതരണം പീടികതൊഴിലാളി ക്ഷേമനിധി ഓഫീസർ എം. ബീന യും, കേക്ക് കാറ്റഗറി ഉൽഘാടനം അസി. ലേബർ ഓഫീസർ പി. ദാസൻ എന്നിവർ നിർവ്വഹിച്ചു.
കെ.ബി.ഡബ്ല്യൂ.എ. സംസ്ഥാന ജനറൽ സിക്രട്ടറി എൻ. ജി. മനു മുഖ്യ പ്രഭാഷണം നടത്തി. ദീപേഷ് (കണ്ണൂർ), മിഥുൻ എം.കെ. സുരേഷ് ബാബു (കോഴിക്കോട്), ടി. പി. ഇസ്മായിൽ, റിയാസ് (മലപ്പുറം), സാബു, മനേഷ് എന്നിവർ സംസാരിച്ചു.
