കേരള കര്‍ഷക സംഘം കര്‍ഷക കൂട്ടായ്മ നടത്തി
കൊയിലാണ്ടി: വരള്‍ച്ചക്ക് ആവശ്യമായ ഇടപെടല്‍ നടത്തുക, റേഷന്‍ പ്രതിസന്ധി അവസാനിപ്പിക്കുക, കാട്ടുമൃഗ ശല്യം തടയുക എന്നീ മുദ്രവാക്യങ്ങള്‍ ഉന്നയിച്ച് കേരളക ര്‍ഷക സംഘം കര്‍ഷക കൂട്ടായ്മ നടത്തി . സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം കെ. ചന്ദ്രന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം ടി.വി. ഗിരിജ, എ.എം. സുഗതന്‍, ഇ. അനി ല്‍ കുമാര്‍, പി.കെ. ഭരതന്‍ എന്നിവര്‍ സംസാരിച്ചു.
