കെ. ജി. എൻ. എ. കൊയിലാണ്ടി ഏരിയാ സമ്മേളനം

കൊയിലാണ്ടി: കേരരള ഗവർമെന്റ് നേഴ്സസ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ സമ്മേളനം വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി ജിയേഷ് ഉദ്ഘാടനം ചെയ്തു. താലൂക്കാശുപത്രി കോംബൗണ്ടിൽ നടന്ന സമ്മേളനത്തിൽ റീജ മുതുവന തറമ്മൽ അദ്ധ്യക്ഷതവഹിച്ചു. കെ.ജി.എൻ.എ. ജില്ലാ സെക്രട്ടറി ഉദയകുമാർ ഡി സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി വി. പി. സ്മിത വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ഷീന കെ. പി.ആശംസകൾ നേർന്നു. വിജിത കെവി, ഷിനിത സി. എന്നിവർ പ്രമേയവും ജൂബിലി സി. സ്വാഗതവും, രാധ കെ. പി. നന്ദിയും പറഞ്ഞു.

സ്മിത വി. പി (സെക്രട്ടറി), റീജ മുതുവന തറമ്മൽ (പ്രസിഡണ്ട്), വി. ജൂബിലി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

താലൂക്കാശുപത്രി ജില്ലാ പദവിയിലേക്ക് ഉയർത്തുക,

സർക്കാർ ആശുപുത്രി രോഗി സൗഹൃദമാക്കാൻ ഉദ്ദേശിച്ചുള്ള ജനകീയ സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ പങ്കാളികളാകുക, പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക,
സ്റ്റാഫ് നേഴ്സ്മാരുടെ റേഷ്യോ പ്രമോഷൻ 1:1 എന്നത് സംസ്ഥാനതലത്തിൽ നിലനിർത്തി നേഴ്സ്മാരുടെ അനാവ്ശ്യ സ്ഥലംമാറ്റം ഒഴിവാക്കുക,
ഇടതുപക്ഷ സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ശക്തിപകരുക എന്നീ പ്രമേയങ്ങൾ സമ്മേളനത്തിൽ അംഗീകരിച്ചു
