കെ.എസ്.ആര്.ടി.സി. ബസ് മരത്തിലിടിച്ച് 40 പേര്‍ക്ക് പരിക്ക്

മുക്കം: മണാശ്ശേരിയില്‍ കെ.എസ്.ആര്.ടി.സി. ബസ് മരത്തിലിടിച്ച് 40 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. മുക്കം- കോഴിക്കോട് റോഡില്‍ മണാശ്ശേരി സര്‍വീസ് സ്റ്റേഷനു സമീപം വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. തിരുവമ്ബാടിയില്‍ നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍, സ്വകാര്യ ബസിനെ ഇടിക്കാതെ വെട്ടിച്ചെടുക്കുന്നതിനിടെ കെ.എസ്.ആര്.ടി.സി. ബസ് മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.
ഭൂരിഭാഗം യാത്രക്കാര്‍ക്കും ചുണ്ടിലും നെറ്റിയിലും കാല്‍മുട്ടിലുമാണ് പരിക്കേറ്റത്. പരിക്കേറ്റവരിലേറെയും വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരുമാണ്. ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സൂപ്പര്‍ഫാസ്റ്റ് ബസ് ആയതിനാല്‍ പെട്ടെന്ന് കോഴിക്കോടെത്തേണ്ട മലയോരത്തെ യാത്രക്കാരെല്ലാം ഈ ബസിലാണ് പോവാറുള്ളത്. അപകടം നടക്കുമ്ബോള്‍ അന്‍പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവര്‍ മറ്റു വാഹനങ്ങളില്‍ ജോലി സ്ഥലത്തേക്ക് പോയി

പരിക്കേറ്റവര്‍: അനഘ പാറക്കുന്നത്ത്, അയന സ്രാമ്ബിക്കല്‍, ശ്രീവിദ്യ സ്രാമ്ബിക്കല്‍, ആര്യ ചോലത്തൊടികയില്, ശിവജി ചോലയില്‍, വിസ്മയ ചോലത്തൊടിയില് (18, റഷീദ് (43), പ്രഭാകരന് (56), വിപിന (32), ബല്തിസ്(58), അലക്സാണ്ടര്‍ (17), ജംഷിന (34), തങ്കമ്മ (54), നൗഫല്‍ (38), യൂസഫ് (34), ഷമീല (32), മാധവി (63), ബിജു (42), ധന്യ (27), ദില്‍ജിത്ത് (19), വിന്‍സെന്റ് (44), വേലായുധന് (60), വേണുഗോപാലന്‍ (53), ശ്രീനിവാസന് (34), ഷാന (21), ആമിന (52).

