കൂത്തുപറമ്പ് പോരാളി പുഷ്പനെ കോടിയേരി സന്ദര്‍ശിച്ചു

തലശേരി: സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൂത്തുപറമ്പ് പോരാളി ചൊക്ലി മേനപ്രത്തെ പുഷ്പനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെയാണ് കോടിയേരി ആശുപത്രിയിലെത്തിയത്. അഡ്വ.എ എന്‍ ഷംസീര്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു.
ശ്വാസംമുട്ടലും വയറിലെ സ്തംഭനവും ഛര്‍ദിയെയും തുടര്‍ന്ന് കഴിഞ്ഞ മാസം പത്തിനാണ് പുഷ്പനെ തലശേരി കോ ഓപറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

