കൂട്ടായ്മ വിദ്യാഭ്യാസ ഹസ്തം മൊബൈൽ ഫോണുകൾ കൈമാറി

കൊയിലാണ്ടി: കൂട്ടായ്മ വിദ്യാഭ്യാസ ഹസ്തം 2021 ൻ്റെ ഭാഗമായി നൽകുന്ന 35 ഫോണുകളിൽ രണ്ട് ഫോണുകൾ കൊയിലാണ്ടി മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലുള്ള വിദ്യാർത്ഥികൾക്ക് നൽകി. മാപ്പിള സ്കൂളിൽ നടന്ന ചടങ്ങിൽ കൗൺസിലർ വി.പി ഇബ്രാഹിം കുട്ടി, ഹെഡ് മിസ്ട്രസ് കെ കെ ചന്ദ്രമതിക്ക് കൈമാറി. സീനിയർ അസിസ്റ്റൻ്റ് എ. സതീദേവി, കുവൈറ്റ് കൂട്ടായ്മ ചെയർമാൻ ഷാഹുൽ ബേപ്പൂർ, ഇല്യാസ് ബഹസ്സൻ, റഷീദ് ഉള്ളിയേരി, നജീബ് മണമൽ, സാഹിർ പുളിയഞ്ചേരി എന്നിവർ പങ്കെടുത്തു.
