കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാൻ സമാന്തര കിണര്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ പുനരാരംഭിച്ചു

ചെന്നൈ> തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാൻ സമാന്തര കിണര്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ പുനരാരംഭിച്ചു. കിണര്‍ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. വലിയ പാറക്കെട്ടുകള്‍ കിണര്‍ നിര്‍മാണത്തിന് തടസമായതിനെ തുടര്‍ന്നാണ് ശ്രമം നേരത്തെ നിര്‍ത്തിവയ്ക്കേണ്ടി വന്നത്.
വേഗത്തില്‍ കിണര്‍ തുരക്കുന്നതിനായി രാമനാഥപുരത്ത് നിന്ന് എത്തിച്ച പുതിയ റിഗ് യന്ത്രം ഉപയോഗിച്ചാണ് പ്രവര്‍ത്തനം നടന്നുകൊണ്ടിരുന്നത്. ആദ്യ ഇരുപത് അടി പിന്നിട്ടപ്പോള്‍ പാറകള്‍ കണ്ടതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായിരുന്നു.

പെട്രോളിയം ഖനനത്തിനുപയോഗിക്കുന്ന യന്ത്രം ഉപയോഗിച്ചും പാറകള്‍ തകര്‍ക്കാന്‍ സാധിക്കുന്നില്ല. ശനിയാഴ്ചയാണ് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് പോയത്. ഒ.എന്‍.ജി.സി എല്‍ ആന്‍ഡ് ടി, നെയ്വേലി ലിഗ്നൈറ്റ് കോര്പ്പറേഷന്, തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരും ദേശീയ ദുരന്ത നിവാരണ സേനയുംരക്ഷാപ്രവര്ത്തനത്തിലുണ്ട്.

