കുറ്റിയാടി പുഴയിലെ പെരിഞ്ചേരി കടവില്‍ റഗുലേറ്റര്‍ ബ്രിഡ്ജിന് കിഫ്ബിയില്‍ 58 കോടി

പേരാമ്പ്ര: കുറ്റിയാടി പുഴയിലെ പെരിഞ്ചേരി കടവില്‍ റഗുലേറ്റര്‍ ബ്രിഡ്ജിന് കിഫ്ബിയില്‍ 58 കോടി അനുവദിച്ചു. ചെറുവണ്ണൂര്‍ തിരുവള്ളൂര്‍ പഞ്ചായത്തിനെ ബന്ധിപ്പിച്ചാണ് പാലംവരുന്നത്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതാണിത്.
നിര്‍മാണസ്ഥലം മന്ത്രി ടി.പി. രാമകൃഷ്ണന് സന്ദര്‍ശിച്ച് പ്രവൃത്തിയെപ്പറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തു. ഇതിനൊപ്പം ജലസേചനം നിയന്ത്രിക്കാന്‍ നാല് വി.സി.ബികളും നിര്‍മിക്കാന്‍ തീരുമാനമായി.

കുറ്റിയാടിപ്പുഴയില്നിന്ന് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പാലംനിര്‍മിക്കുന്നത്. ഉപ്പുവെള്ളം കയറുന്നതുമൂലം വടകര മേഖലയിലെ ജലവിതരണം പ്രശ്നമാക്കുക പതിവാണ്. ഉപ്പുവെള്ളം കയറി കൃഷിനാശവും ഉണ്ടാകാറുണ്ട്. കൃഷിക്കാവശ്യമായ ജലസേചന സൗകര്യം ഒരുക്കാന്‍ റഗുലേറ്റര്‍ ബ്രിഡ്ജ് പ്രയോജനപ്പെടും. പേരാമ്പ്ര, കുറ്റിയാടി, വടകര മണ്ഡലത്തിലുള്ളവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് കെ.പി. ബിജു, വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത്, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം. സലീം, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി സി. മുഹമ്മദ്, മേജര്‍ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അജിത്ത്, അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ മനോജ്, മൈനര്‍ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. രവീന്ദ്രന് തുടങ്ങിയവരും മന്ത്രിക്കൊപ്പം സ്ഥലത്തെത്തിയിരുന്നു.

