കുന്ദമംഗലം സബ് ഡിവിഷനിലെ ജീവനക്കാരെ വൈദ്യുതി വകുപ്പ് അനുമോദിച്ചു

കുന്ദമംഗലം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ തകരാറിലായ വൈദ്യുതി ബന്ധം മണിക്കൂറുകള്‍ക്കുള്ളില്‍ പുന: സ്ഥാപിച്ച കുന്ദമംഗലം സബ് ഡിവിഷനിലെ ജീവനക്കാരെ വൈദ്യുതി വകുപ്പ് അനുമോദിച്ചു. കുന്ദമംഗലം വ്യാപാര ഭവനില്‍ നടന്ന ചടങ്ങ് കോഴിക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.ബി സ്വാമിനാഥന് ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.
കുന്ദമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എഞ്ചിനീയര്‍ ടി. അജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ്, ലീന വാസുദേവ്, വിനോദ് പടനിലം, ഷൈജ വളപ്പില്‍, ബഷീര്പടാളിയില്, പി. പവിത്രന്, ബൈജു.എം.വി, കെ.എസ്.ഇ.ബി വര്‍ക്കിംഗ് അസോസിയേഷന് സെക്രട്ടറി പി. പ്രസാദ്, കെ.എസ്.ഇ.ബി വര്‍ക്കിംഗ് ഫെഡറേഷന് സെക്രട്ടറി ഉല്ലാസ്കുമാര്‍, കെ.എസ്.ഇ.ബി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സെക്രട്ടറി ദിനചന്ദ്രന്, കെ.സുന്ദരന്‍, ഒ.വേലായുധന്, സി. ഗോപാലകൃഷ്ണന്,രവീന്ദ്രന്‍കുന്ദമംഗലം, ബഷീര്പുതുക്കുടി എന്നിവര്‍ സംസാരിച്ചു. കുന്ദമംഗലം ഇലക്ട്രിക്കല്‍ സബ് ഡിവിഷന് അസിസ്റ്റ്ന്റ്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. സന്തോഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ. സുരേഷ് നന്ദിയും പറഞ്ഞു.

