സ്കൂൾ കുട്ടികൾക്ക് കുട വിതരണം ചെയ്തു

കൊയിലാണ്ടി: അലയൻസ് ക്ലബ് ഇന്റർനാഷണൽ കൊയിലാണ്ടി സ്കൂൾ കുട്ടികൾക്കായി കുട വിതരണം ചെയ്തു. ഗവ: മാപ്പിള സ്ക്കൂളിൽ നടന്ന ചടങ്ങിൽ അലയൻസ് ക്ലബ് ഇന്റർനാഷണൽ പ്രസിഡണ്ട് ബാലൻ അമ്പാടി വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു. പി. ടി. എ പ്രസിഡണ്ട് എ. അസീസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് പ്രകാശൻ പി.വി കുട ഏറ്റുവാങ്ങി. രാഗം മുഹമ്മദ് അലി സ്വാഗതം പറഞ്ഞു. കെ.സുരേഷ് ബാബു, എ.വി. ശശി, അലി അരങ്ങാടത്ത്, അബ്ദുൾ റദ, പ്രകാശൻ മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

