കുട്ടികളെ ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്നത് അമിതമായ മാനസിക സമ്മര്‍ദം: ഋഷിരാജ് സിങ്

മലപ്പുറം: കേരളത്തിലെ കേരളത്തിലെ കുട്ടികളെ ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്നത് അമിതമായ മാനസിക സമ്മര്‍ദമാണെന്ന് സംസ്ഥാന എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. വീടുകളില്‍നിന്നും വിദ്യാലയങ്ങളില്‍ നിന്നുമുണ്ടാകുന്ന അമിത മാനസിക സമ്മര്‍ദമാണ് വിദ്യാര്‍ഥികളെ ലഹരി ഉപയോഗത്തിലേക്കാന്‍ പ്രധാന കാരണമാകുന്നത്.
പരീക്ഷകളും മറ്റും ഉണ്ടാക്കുന്ന സമ്മര്‍ദങ്ങളില്‍നിന്നു രക്ഷ നേടാന്‍ വിദ്യാര്‍ഥികള്‍ തെറ്റായ വഴികള്‍ തെരഞ്ഞെടുക്കുന്നു. 70 ശതമാനം വിദ്യാര്‍ഥികളും സ്വന്തം വിദ്യാലയങ്ങളില്‍ നിന്നാണ് ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗം തുടങ്ങുന്നത്. 2017ല്‍ വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗത്തില്‍ കേരളം രാജ്യത്ത് രണ്ടാമതായിരുന്നുവെന്നും ഋഷിരാജ് സിങ് പറഞ്ഞു.

വള്ളിയഞ്ചേരി എഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന വിമുക്തി മിഷന് കാമ്ബയിന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ഹൈടെക് സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സംസ്ഥാന കലോല്‍സവത്തില്‍ ഭരതനാട്യം, കേരളനടനം എന്നിവയില്‍ എ ഗ്രേഡ് നേടിയ പിവി പ്രണവ്, സര്‍വീസില്‍നിന്ന് വിരമിക്കുന്ന കെ അജിത എന്നിവര്‍ക്ക് ഉപഹാരം നല്കി. പി.ടി.എ പ്രസിഡന്റ് അഡ്വ. സത്യനാഥന് അധ്യക്ഷത വഹിച്ചു. മാനേജര്‍ ടിപി അബ്ദുല്ല, റിട്ട. ഡിഡിപി അഡ്വ. ടിപി അബു, കെടി അബ്ദുല്‍ കരീം, പ്രിന്‍സിപ്പല്‍ കെ.കെ. മുഹമ്മദ് കുട്ടി, ഹെഡ്മാസ്റ്റര് വി ജെയ്?സണ്‍ ജോസഫ്, സി.എച്ച്. സുല്‍ഫിയ എന്നിവര്‍ സംസാരിച്ചു.

