കുടുക്കയിൽ നിക്ഷേപിച്ച നാണയ തുട്ടുകൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാർത്ഥി മാതൃകയായി

കൊയിലാണ്ടി; വെളളപ്പൊക്ക കെടുതിയിൽ ദുരിതമനുഭവിക്കുന്ന ആയിരങ്ങൾക്ക് ആശ്വാസമേകാൻ കുടുക്കയിൽ ശേഖരിച്ച തന്റെ നാണയതുട്ടുകൾ ദുരിദാശ്വാസ നിധിയിലേക്ക് കൈമാറി ആന്തട്ട ഗവ; യു.പി സ്‌ക്കൂൾ വിദ്യാർത്ഥി മാതൃകയായി. മത്സ്യതൊഴിലാളിയായ വലിയമങ്ങാട് സ്വദേശി മനോഹരന്റേയും ഷൈലജയുടേയും മകൾ സർഗ ടി.വിയാണ് മനുഷ്യ നന്മയുടെ വേറിട്ട മാതൃകയായത്. നിർധ കുടുംബത്തിൽ ജനിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ സർഗ തന്റെ
ഒരു വർഷത്തെ സമ്പാദ്യം കുടുക്കയിൽ നിക്ഷേപിക്കുമ്പോൾ ഉണ്ടായിരുന്ന വലിയ സ്വപ്‌നങ്ങൾ മാറ്റിവെച്ച് പാവങ്ങളുടെ കണ്ണീരൊപ്പാൻ ഒരു ചെറിയ കൈത്താങ്ങാകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്. ഇന്ന് സ്‌ക്ൂളിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രധാന അധ്യാപകൻ ബാലൻ മാസ്റ്റർക്ക് കൈമാറി. പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം അരുൺ മണമൽ സംബന്ധിച്ചു.

