കുടുംബശ്രീ ഹോം ഷോപ്പിലൂടെ വില്‍ക്കുന്ന ഉല്പന്നങ്ങള്ക്ക് ഒരേ പേരും ഗുണമേന്മയുമുണ്ടാകണം: മന്ത്രി തോമസ് ഐസക്

കോഴിക്കോട്: കുടുംബശ്രീ ഹോം ഷോപ്പിലൂടെ വില്‍ക്കുന്ന ഉല്പന്നങ്ങള്ക്ക് ഒരേ പേരും ഒരേ ഗുണ മേന്മയുമുണ്ടാകണമെന്ന് മന്ത്രി തോമസ് ഐസക്. നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ വൈവിദ്ധ്യ വല്ക്കരണവും ഉണ്ടാകണം. അതിന് നഗരത്തില്‍ ആവശ്യത്തിന് ലഭ്യമല്ലാത്ത നാടന്‍ ഉല്‍പ്പന്നങ്ങള്‍ നഗരത്തില്‍ കുടുംബശ്രീയുടെ ലേബലില്‍ വില്‍പ്പന നടത്താന്‍ കഴിയണം. ചക്കയും ചക്കക്കുരുവും കിഴങ്ങും നാടന്‍ ഇലക്കറികളും എല്ലാം വിപണിയിലെത്തണം. കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിയുടെ നേതൃത്വത്തില്‍ ഹോം ഷോപ്പ് ഓണര്മാരുമായുള്ള മുഖാമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഓണത്തിന് കയറുല്‍പ്പന്നങ്ങള്‍ കൂടി ഹോം ഷോപ്പ് വഴി വില്പന നടത്തണം. അടുത്ത അധ്യയന വര്‍ഷാരംഭത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ട കുടകളും ബേഗുമൊക്കെ ഹോം ഷോപ്പ് വഴി വില്‍പ്പന നടത്താന്‍ സാധ്യമാകണം.
ഹോം ഷോപ്പ് വഴി വിതരണം ചെയ്യുന്ന സയാധനങ്ങളുടെ ഗുണമേന്മ ഇടക്കിടെ പരിശോധനക്ക് വിധേയമാക്കണം. പുതിയ ജി എസ് ടി നിയമം കുടുംബശ്രിയെ ബാധിക്കാതിരിക്കാന്‍ രണ്ടോ മൂന്നോ യൂണിറ്റായി രജിസ്ട്രര്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

വീടു വീടാന്തരം കയറി ഉല്‍പ്പന്നങ്ങള്‍ ചുമലില്‍ ചുമന്നാണ് വില്‍പ്പന നടതത്തുന്നതെന്നും ഇതിനു പരിഹാരമായി ടൂ വിലര്‍ ലഭ്യമാക്കാന്‍ നടപടിയുണ്ടാകണമെന്നും ഒരു ഹോം ഷോപ്പ് ഉടമ ആവശ്യപ്പെട്ടപ്പോള്‍ ടൂ വീലര്‍ വാങ്ങാനുള്ള പദ്ധതി തയാറാക്കി നല്കാന് ആവശ്യപ്പെടുകയും കുറഞ്ഞ പലിശക്ക് വായ്പ നല്‍കാമെന്ന് മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു. സബര്‍മതി കമ്മ്യൂണിറ്റി മാര്‍ക്കറ്റിങ്ങ് നെറ്റ്വര്‍ക്ക് പ്രസിഡന്റ് സി ഷീബ, സെക്രട്ടറി പി. പ്രസാദ് സംസാരിച്ചു.

