കുടുംബശ്രീ സ്‌കൂള്‍ രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു

കൊയിലാണ്ടി : നഗരസഭയില്‍ കുടുംബശ്രീ സ്‌കൂള്‍ രണ്ടാംഘട്ട പരിശീലനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട റിസോഴ്‌സ് പേഴ്‌സന്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍മാന്‍ വി. കെ. അജിത അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ്. ചെയര്‍പേഴ്‌സന്‍മാരായ ഇന്ദുലേഖ, യുകെ.റീജ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ. എം.പ്രസാദ്, പരിശീലക സുനിത എന്നിവര്‍ ക്ലാസ്സ് നയിച്ചു.
