കുടുംബശ്രീ ഓണം-ബക്രീദ് വിപണനമേള ആരംഭിച്ചു

കൊയിലാണ്ടി : നഗരസഭയുടെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ ഓണം-ബക്രീദ് വിപണനമേള ആരംഭിച്ചു. കേരളം അനുഭവിക്കുന്ന ഭീകരമായ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കി ലളിതമായ രീതിയില്‍ വിപണനമേള നഗരസഭ ചെയര്മാന് അഡ്വ: കെ. സത്യന് നഗരസഭാംഗങ്ങളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ തുറന്നുകൊടുത്തു.
നഗരസഭയിലെ 44 വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ യുണിറ്റുകളുടെ നേതൃത്വത്തിൽ സ്വന്തമായി ഉൽപ്പാദിപ്പിച്ച ഭക്ഷ്യ വസ്തുക്കൾ ഉൽപ്പെടെ വിപുലമായ നിരവധി സാധനങ്ങൾ വിപണനമേളയുടെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ വി. കെ. പത്മിനി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. കെ. അജിത, കൗൺസിലർമാരായ പി. എം. ബിജു, വി. പി. ഇബ്രാഹിംകുട്ടി, ജയ, ലാലിഷ, സി.ഡി.എസ്. ചെയർപേഴ്സൺ ഇന്ദുലേഖ, ജെ. എച്ച്.ഐ. പ്രസാദ് എന്നിവർ സംബന്ധിച്ചു.
