കീഴൂര്‍ ശിവക്ഷേത്ര വലിയവിളക്ക് ഇന്ന്

കീഴൂര്‍ ശിവക്ഷേത്ര ആറാട്ട് ഉത്സവത്തിന്റെ ഭാഗമായുള്ള വലിയവിളക്ക് ആഘോഷം തിങ്കളാഴ്ച നടക്കും. 10 മണിക്ക് പ്രൊഫ. കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാര്‍ കൂത്ത്, പ്രസാദസദ്യ, വൈകീട്ട് അമ്പലപ്പുഴ വിജയകുമാറിന്റെ അഷ്ടപദി, കലാനിലയം ഉദയന്‍ നമ്പൂതിരി, ചിറക്കല്‍ നിധീഷ് മാരാര്‍ എന്നിവരുടെ ഇരട്ടത്തായമ്പക, കേളി, വിളക്കിനെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.വാദ്യമേളങ്ങളോടെ ഭഗവാന് ക്ഷേത്രം ചുറ്റുന്നത് ഉത്സവത്തിന്റെ പ്രധാന ചടങ്ങാണ്.
16-നാണ് ആറാട്ട് എഴുന്നള്ളത്ത്.
