കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ഉപവാസം നടത്തി
കൊയിലാണ്ടി: പ്രകൃതി വിരുദ്ധ പീഢനം നടത്തിയ കിഴരിയൂർ പഞ്ചായത്ത് മെമ്പർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കീഴരിയൂർ യു.ഡി.എഫ്. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഒ.കെ കുമാരൻ, സാബിറ നടുക്കണ്ടി, രാജശ്രീ കോഴിപ്പുറത്ത് മിത്തൽ, സവിത നിരത്തിന്റെ മിത്തൽ, രജിത കടവത്ത് മീത്തൽ എന്നിവരാണ് ഉപവാസം നടത്തിയത്.
ഉപവാസ സമരം കെ.പി. സി. സി. ജനറൽ സെക്കട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയർമാൻ ടി.യു സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ടി.കെ. ഇബ്രാഹിം, രാജേഷ് കിഴരിയൂർ, ഇ അശോകൻ, കെ.പി വേണുഗോപാൽ, കെ.കെ ദാസൻ, ചുക്കോത്ത് ബാലൻ നായർ, ബി. ഉണ്ണികൃഷ്ണൻ, ടി.കെ ഗോപാലൻ, കെ റസാഖ്, കെ.എം.മൊയ്തീൻ, കെ.എം.വേലായുധൻ, ഷിബു മുതുവന, എടക്കുളം കണ്ടി ദാസൻ, എം.കെ സുരേഷ് ബാബു, ശശി പാറോളി, കൊല്ലൻ കണ്ടി വിജയൻ, ടി.എ സലാം, പി.കെ ഗോവിന്ദൻ, സനീന ബാബു, വി. വി ചന്തപ്പൻ എന്നിവർ സംസാരിച്ചു




