കീഴരിയൂർ കൃഷിഭവൻ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസറുടെ കരനെൽ കൃഷി

കൊയിലാണ്ടി: കീഴരിയൂർ കൃഷിഭവന്റെ സഹായത്തോടെ സിവിൽ പോലീസ് ഓഫീസറായ ഒ.കെ സുരേഷ് വീട്ടുവളപ്പിൽ ഉണ്ടാക്കിയ കരനെൽകൃഷി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗോപാലൻ നായർ വിളവെടുത്ത്കൊണ്ട് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടരായ എച്ച്. സുരേഷ്, കൃഷി ഓഫീസർ കെ. അബ്ദുൾ ബഷീർ, അസിസ്റ്റന്റ് കൃഷിഓഫീസർ കെ.സി മാധവൻ, കെ.പി പ്രഭാകരൻ നായർ, കൊന്നാരി രാധാകൃഷ്ണൻ, ഒ.കെ സുരേഷ്, വാർഡ് മെമ്പർ കോയിപ്പുറത്ത് രാജശ്രീ കോയിപ്പുറത്ത് തുടങ്ങിയവർ സംബന്ധിച്ചു.
