കീഴരിയൂരിൽ വൻ ചാരായവേട്ട

കൊയിലാണ്ടി: കീഴരിയൂരിൽ വീടിനു പുറത്ത് ചാരപായം വാറ്റിക്കൊണ്ടിരിക്കെ എക്സ്സൈസ് നടത്തിയ റെയ്ഡിൽ 420 ലിറ്റർ വാഷ്, 75 ലിറ്റർ ചാരായം, വാറ്റുപകരണങ്ങൾ, മോട്ടോർ സ്്ക്കൂട്ടർ, ഗ്യാസ് സിലിണ്ടർ എന്നിവ പിടിച്ചെടുത്തു. പ്രതി കീഴരിയൂർ ശങ്കരൻ വീട്ടിൽ കേളപ്പൻ മകൻ ഷൈജു ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാന ത്തിലായിരുന്നു റെയ്ഡ്. KL 56K. 4244 Hero maestro scooter സ്ക്കൂട്ടറാണ് പിടിച്ചെടുത്തത്.
പ്രതിക്കെതിരെ പോലീസ് കേസ്സെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എ.പി ദിനേശൻ, അസി: എക്സൈസ് ഇൻസ്പെക്ടർ മനോജ് പടിക്കത്ത്, പ്രിവന്റീവ് ഓഫീസർ ശശി.സി, സിവിൽ എക്സൈസ് ഓഫീസർമാരായ ദീൻ ദയാൽ. എസ്.ആർ, രാമകൃഷ്ണൻ. സി., ഗണേശ്. കെ., രതീഷ്. എ.കെ., സോനേഷ് കുമാർ കെ.ആർ, ഷൈനി ബി.എൻ, വിപിൻ. ആർ. എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.

