KOYILANDY DIARY.COM

The Perfect News Portal

കാവ്യയുടെ വീട്ടില്‍ പൊന്‍വെളിച്ചവുമായി മഹാത്മ പ്രവര്‍ത്തകര്‍

കാസര്‍ഗോഡ് : രാവണീശ്വരം ഗവ:ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ കാവ്യക്ക് ദിവസം കഴിയുന്തോറും മനസ്സിലാദിയാണ്. തന്റെ ജീവിതത്തിലെ നിര്‍ണായകമായ എസ്.എസ്.എല്‍.സി പരീക്ഷ അടുക്കുന്തോറും വീട്ടില്‍ വൈദ്യുതിവെളിച്ചം ഇല്ലാത്തതിനാല്‍ രാത്രിയും രാവിലെയും പഠിക്കുന്നതിന് വളരെ ബുദ്ധിമുട്ടാണ്. ഇതറിഞ്ഞ പുതിയകണ്ടത്തെ മഹാത്മ ചാരിറ്റബിള്‍ പ്രവര്‍ത്തകര്‍ വീട്ടില്‍ വൈദ്യുതി എത്തിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനവുമായി രംഗത്തെത്തി.

വളരെ ചുരുങ്ങിയ കാലംമുതല്‍ ഒരുപാട് നന്മകള്‍ ചെയ്ത കാവ്യയുടെ ദയനീയ സ്ഥിതി മാധ്യമങ്ങളിലൂടെ അറിഞ്ഞ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തുകയും അജാനൂര്‍ പഞ്ചായത്തിന്റെയും വൈദ്യുതി എക്സിക്യൂട്ടീവ് മണികണ്ഠന്റെയും സഹായത്താല്‍ വൈദ്യുതി എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാവുകയും ചെയ്തു.

വളരെ നിര്‍ദ്ധനരായ ചെങ്കല്‍ തൊഴിലാളിയായ അച്ഛനും രണ്ട് സഹോദരങ്ങളും അമ്മയും അടങ്ങുന്ന കുടുംബം നിത്യവൃത്തിക്ക് തന്നെ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. പഠിക്കാന്‍ മിടുക്കിയായ കാവ്യയ്ക്ക് എസ്.എസ്.എല്‍.സി പരീക്ഷ സമയത്ത് വെളിച്ചം എത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായിട്ടാണ് കുടുംബം കരുതുന്നത്.

Advertisements

വൈദ്യുതിയുടെ സ്വിച്ച്‌ ഓണ്‍കര്‍മ്മം പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. പി.ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ഗണേശന്‍, യു.തമ്ബാന്‍ നായര്‍, കെ.ഷാജി, പി.രാജീവന്‍, എം.മോഹനന്‍, ബിജു, അനീഷ്, സന്ദീപ്, സജിത്ത് എന്നിവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Share news

Leave a Reply

Your email address will not be published. Required fields are marked *