കാവുംവട്ടത്ത് ക്ഷീരകര്‍ഷക സംഗമം നടന്നു

കൊയിലാണ്ടി: പന്തലായനി ബ്ലോക്കിന്റെ ക്ഷീരകര്‍ഷക സംഗമം നടേരി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കാവുംവട്ടത്ത്നടന്നു. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്, പന്തലായനി ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങള്‍, മൃഗസംരക്ഷണ വകുപ്പ്,കേരള ഫീഡ്‌സ്, എഫ്. ബി. ഐ എന്നിവയുടെ സഹകരണത്തോടെ നടന്ന ക്ഷീരോത്സവത്തില്‍ കന്നുകാലി പ്രദര്‍ശനം, ഡയറി എക്‌സിബിഷന്‍, ക്ഷീരവികസന സെമിനാര്‍, ഡയറി ക്വിസ്, ക്ഷീരകര്‍കരെ ആദരിക്കല്‍ എന്നിവ നടന്നു.

ക്ഷീരകര്‍ഷക സംഗമത്തിൽ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. ശോഭ, വൈസ് പ്രസിഡണ്ട്, സബീഷ് അലോക്കണ്ടി, ക്ഷീരവികസന വകുപ്പ ഡപ്യൂട്ടി ഡയരക്ടര്‍ എം. ശോഭന, വി.കെ.അജിത, കെ. ലത, സി. കെ

