കാബൂളില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ട് പോയ ഇന്ത്യാക്കാരിയെ രക്ഷപ്പെടുത്തി
ഡല്‍ഹി: കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ട് പോയ സന്നദ്ധപ്രവര്‍ത്തകയും കൊല്‍ക്കത്ത സ്വദേശിയുമായ ജൂഡിത്ത് ഡിസൂസയെ മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം.
കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞമാസം 9നാണ് ഭീകരര്‍ ജൂഡിത്തിനെ തട്ടിക്കൊണ്ട് പോയത്.

കാബൂളില്‍ പ്രവര്‍ത്തിക്കുന്ന ആഖാ ഖാന് ഡെവലപ്പ്മെന്റ് നെറ്റ് വര്‍ക്കിന്റെ ഉപദേശകയായി പ്രവര്‍ത്തിക്കുകയായിരുന്നു ജൂഡിത്ത്.
Advertisements

ഇന്ന് വൈകീട്ട് ജൂഡിത്ത് ദില്ലിയിലെത്തുമെന്നും താന്‍ അവരുമായി സംസാരിച്ചിരുന്നെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററില്‍ പറഞ്ഞു..




