കാപ്പാട് തീരത്ത് കടൽ ചുഴലി പ്രത്യക്ഷപ്പെട്ടു
കൊയിലാണ്ടി: കാപ്പാട് തീരത്ത് കടൽ ചുഴലി പ്രത്യക്ഷപ്പെട്ടു. ഇന്ന് വൈകീട്ടോടെ തുവ്വപ്പാറ ഭാഗത്താണ് കടൽ ചുഴലി രൂപപ്പെട്ടത്. സാധാരണയാണി സുനാമിയുണ്ടാകുമ്പോഴാണ് ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടാകുക. ചുഴലി കടലിൽ അടിക്കുമ്പോൾ തിരമാലകൾ ഉയർന്നു പൊങ്ങും, കരയിൽ വീശിയാൽ ആളപായമടക്കം, വീടുകൾ തകരുകയും, വൃക്ഷങ്ങൾ കടപുഴകയും ചെയ്യുമെന്നാണ് പറയുന്നത്.

