KOYILANDY DIARY.COM

The Perfect News Portal

കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു

മലപ്പുറം: കവളപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതുവരെ കിട്ടയത് 24 മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്​. പ്രദേശത്ത്​ മുപ്പതോളം പേരെ കണ്ടെത്താനുണ്ട്​.

കവളപ്പാറയില്‍ ബുധനാഴ്ച രാവിലെ മുതല്‍ കനത്ത മഴയാണ്​. പ്രതികൂല കാലവസ്ഥയെ മൂലം ​തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്​. മഴ തുടര്‍ന്നാല്‍ വീണ്ടും മണ്ണിടിച്ചിന്​ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ്​ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയത്​.​​

ചൊവ്വാഴ്​ച ഒമ്ബതു മൃതദേഹങ്ങളാണ്​ഇവിടെ നിന്നും കണ്ടെത്തിയത്​​. കണ്ടെത്തിയ മൃതദേഹങ്ങളില്‍ ചിലത്​ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്​. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും അഗ്​നിരക്ഷ സേനാംഗങ്ങളും സൈന്യവും വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകരും ദുരന്ത ഭൂമിയില്‍ തിരച്ചിലിന് നേതൃത്വം നല്‍കിയിരുന്നത്​.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *