കള്ള് ചെത്ത്‌തൊഴിലാളി യൂണിയന്‍ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി

കൊയിലാണ്ടി : താലൂക്ക് കള്ള് ചെത്ത്‌തൊഴിലാളി യൂണിയന്‍(സിഐ.ടി.യു.) പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ സംഭാവന നല്‍കി. താലൂക്ക് കള്ള് വ്യവസായ സഹകരണസംഘം 50,000 രൂപയും സംഭാവന നല്‍കി. കെ. ദാസന്‍ എം.എല്‍.എ സംഭാവന യൂണിയൻ
സെക്രട്ടറി എം.എ. ഷാജിയില്‍ നിന്നും ഏറ്റുവാങ്ങി. ചെത്ത്‌തൊഴിലാളി മന്ദിരത്തിൽ നടന്ന ചടങ്ങിൽ ടി.കെ. ജോഷി, പി. പി. സുധാകരന്‍, കെ.കെ. സുരേന്ദ്രന്‍, സംഘം സെക്രട്ടറി എൻ സുജിത എന്നിവര്‍ സന്നിതരായിരുന്നു.
സെക്രട്ടറി എം.എ. ഷാജിയില്‍ നിന്നും ഏറ്റുവാങ്ങി. ചെത്ത്‌തൊഴിലാളി മന്ദിരത്തിൽ നടന്ന ചടങ്ങിൽ ടി.കെ. ജോഷി, പി. പി. സുധാകരന്‍, കെ.കെ. സുരേന്ദ്രന്‍, സംഘം സെക്രട്ടറി എൻ സുജിത എന്നിവര്‍ സന്നിതരായിരുന്നു.