കല്‍പ്പറ്റ ഗൂഢലായ് കുന്നിലെ പുലി വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി

കല്‍പ്പറ്റ: കല്‍പ്പറ്റ ഗൂഢലായ് കുന്നിലെ പുലി വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പുലി കൂട്ടിലായത്. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി കല്‍പ്പറ്റ നഗരം പുലിപ്പേടിയിലായിരുന്നു. നഗരത്തിലെ ഗൂഢലായ് കുന്നില്‍ പുലി വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുന്നത് പതിവായിരുന്നു.
പ്രദേശത്തെ വീടുകളില്‍ ഇപ്പോള്‍ നാല്‍കാലികളെ ആളുകള്‍ വിറ്റൊഴിവാക്കുകയാണ്. കഴിഞ്ഞ ദിവസം സജിത്ത് ലാല്‍ എന്നയാള്‍ പുലിയുടെ ചിത്രം സ്വന്തം കാമറയില്‍ പകര്‍ത്തിയിരുന്നു. പുള്ളി പുലിയും മൂന്ന് കുട്ടികളുമാണ് ഇവിടെ ഉള്ളതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വനം വകുപ്പ് കൂട് സ്ഥാപിച്ചത്.

വയനാടിന്റെ പല ഭാഗങ്ങളിലും കടുവകളുടെയും പുലികളുടെയും ആക്രമണം പതിവാണ്. ബത്തേരി തേലംമ്ബറ്റയില്‍ കടുവയും രണ്ട് ദിവസം മുമ്ബ് വനം വകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയിരുന്നു കടുവയെ പിന്നീട് തിരുവനന്തപുരം നെയ്യാര്‍ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി.

