കരിപ്പൂര്‍ വിമാനത്താവളം പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. കോഴിക്കോട് ജില്ലയില്‍ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മലബാര്‍ ഡവലപ്മെന്റ് കൗണ്‍സില്‍ സംസ്ഥാന സര്‍ക്കാറിന് നിവേദനം നല്കി. തിരുവമ്പാടിയില്‍ വിമാനത്താവളത്തിനായി കണ്ടെത്തിയ 1,800 ഏക്കര്‍ ഭൂമി പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട് പ്രകാരം വിമാനത്താവളത്തിന് അനുയോജ്യമാണെന്നാണ് മലബാര്‍ ഡവലപ്പ്മെന്റ് കൗണ്‍സില്‍ പറയുന്നത്. അനുദിനം കരിപ്പൂര്‍ വിമാനത്താവളം നാശത്തിലേക്ക് കൂപ്പ് കുത്തുന്നതുമൂലം യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഒരു പരിധിവരെയെങ്കിലും കുറക്കാന്‍ ഗ്രീന്‍ഫീല്‍ഡ് ഏയര്‍പോര്‍ട്ടിന് സാധിക്കും.
