KOYILANDY DIARY.COM

The Perfect News Portal

കയാ​ക്കിംഗ് ബിഗി​നേഴ്‌സ്‌ റേസ്‌ സംഘ​ടി​പ്പി​ച്ചു

കോഴിക്കോട്: ജലസാഹ​സിക കായിക വിനോ​ദ​ങ്ങള്‍ ജന​ങ്ങളി​ലെ​ത്തി​ക്കുക എന്ന ലക്ഷ്യത്തോടെ കയാ​ക്കിംഗ് ബിഗി​നേഴ്‌സ്‌ റേസ്‌ സംഘ​ടി​പ്പി​ച്ചു. കയാ​ക്കിംഗ് ചാമ്ബ്യന്‍ഷി​പ്പിനോടനു​ബ​ന്ധി​ച്ചാണ് ജില്ലാടൂറിസം പ്രൊമോ​ഷന്‍ കൗണ്‍സി​ല്‍ ചെറു​വ​ണ്ണൂ​ര്‍ ജെല്ലി​ഫിഷ്‌ വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബുമായി ചേര്‍ന്ന് പരി​പാടിസംഘ​ടി​പ്പി​ച്ച​ത്. കൊള​ത്ത​റ​യി​ലെ ചാലി​യാര്‍ പുഴ​യിലായി​രുന്നു മത്സ​രം.

മുപ്പ​ത്തി​യഞ്ച് ആളു​കള്‍ ബിഗി​നേഴ്‌സ്‌ റേസില്‍ പങ്കെ​ടു​ത്തു. പത്ത് വയസ്സ് മുതല്‍ അമ്ബത് വയസ്സ്‌ വരെയുള്ളവ​രു​ണ്ടാ​യി​രു​ന്നു. കുട്ടി​കള്‍, മുതിര്‍ന്നവര്‍ എന്നീ വിഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​യി​രുന്നു മത്സ​രം. മുതിര്‍ന്ന​വ​രുടെ വിഭാ​ഗ​ത്തില്‍ അനു​ഗ്രഹ് ടി (19)ഒന്നാംസ്ഥാനം നേടി. എന്‍.ടി നൗഫല്‍ (33) രണ്ടാംസ്ഥാനവും നേടി. കുട്ടി​ക​ളുടെവിഭാ​ഗ​ത്തില്‍ നദാന്‍ പൂവ​ഞ്ചേ​രി (10), റിയ കൊടി​ത്തൊ​ടി(11)എന്നി​വര്‍ ഒന്നും രണ്ടുംസ്ഥാന​ങ്ങള്‍ നേടി.

ബേപ്പൂര്‍കോസ്റ്റ്ഗാര്‍ഡ് സ്റ്റേഷന്‍ കമാന്‍ഡിംഗ് ഓഫീ​സര്‍കമാന്‍ഡന്റ് ഫ്രാന്‍സിസ് പോള്‍ മത്സരം ഉദ്ഘാ​ടനം ചെയ്തു. വി.കെ.സി മമ്മദ് കോയഎം.എല്‍.എ,കോഴി​ക്കോട് പോര്‍ട്ട്‌ഓഫീ​സര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാ​പ്,ജെല്ലി​ഫിഷ്‌ വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ സ്ഥാപ​ക​ന്‍ കൗശിക്ക്‌ കൊടി​ത്തൊ​ടി, ചെറു​വണ്ണൂര്‍ വില്ലേജ് ഓഫീ​സര്‍ പി.എം റഹീം,​ ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസി​ഡന്റ്‌ കെ.ജെ. മത്താ​യി, കോഴി​ക്കോട് നഗരസഭ കൗണ്‍സി​ലര്‍ എം. ശ്രീജഹരീ​ഷ്, ജെല്ലി​ ഫിഷ്‌ വാട്ടര്‍സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓപ്പ​റേ​ഷന്‍സ് മാനേ​ജര്‍ ടി. പ്രസാദ്, സ്റ്റേറ്റ്‌ സ്‌പോര്‍ട്‌സ്‌കൗണ്‍സില്‍ മെമ്ബര്‍ എംഹാരി​സ്, കനോ​യിംഗ് ആന്റ് കയാ​ക്കിംഗ് അസോ​സി​യേ​ഷന്‍ ജില്ലാ പ്രസി​ഡന്റ് ഒ. രാജ​ഗോ​പാല്‍ എന്നി​വര്‍ പങ്കെ​ടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *