കനറാ ബാങ്ക് ജുവൽ അപ്രൈസേഴ്സ് അസോസിയേഷൻ 5-ാം ജില്ലാ സമ്മേളനം

കൊയിലാണ്ടി: കനറാ ബാങ്ക് ജുവൽ അപ്രൈസേഴ്സ് അസോസിയേഷൻ 5-ാം ജില്ലാ സമ്മേളനം ബാങ്ക് എംപ്ലോയിസ് സൊസൈറ്റി ഹാളിൽ സി ബി ജെ എ എ സംസ്ഥാന സിക്രട്ടറി എ വിജയപ്രകാശൻ ഉദ്ഘാടനം ചെയ്തു. കാലോചിതമായി അപ്രൈസർ ചാർജ് വർധിപ്പിക്കുക, തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിച്ചു. സി മനോജ് കുമാർ അധ്യക്ഷനായി. ജില്ല സിക്രട്ടറി കെ വി സൂരി, സംസ്ഥാന പ്രസിഡണ്ട് പി മോഹൻരാജ്, എം ബിജീഷ് ഭാസ്കർ, അനുപ് പ്രേമാനന്ദൻ, കെ പി മണികണ്ഠൻ, രാമസ്വാമി ആചാര്യർ, എൻ കെ രാജീവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജിജീഷ് കുമാർ (പ്രസിഡണ്ട്), എൻ കെ രാജീവൻ (സിക്രട്ടറി), കെ സന്തോഷ് കുമാർ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

