കണ്ണൂര്‍ ചാലയില്‍ വാഹനാപകടം : നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍:ചാല മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം ബസ്സും കണ്ടൈനര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഹൈവേയില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന ബസ്സും കണ്ടെനര്‍ ലോറിയും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു, അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആതിര (53) രാമതെരു, വസന്ത (57) കൂത്തുപറമ്ബ്, ഗിരിജ (62) രാമതെരു, മംഗള (37), ജിതില്‍ (33) രാമതെരു, സ്വാതി കൃഷ്ണ (16) മയ്യില്‍, സന്ധ്യ (42) മയ്യില്‍, സുലോചന (76) രാമതെരു,മനോജ് (43) പുഴാതി എന്നിവരെയാണ്‌ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

