കണ്ണൂര്‍ ആലക്കോട് വാടകമുറിയില്‍ സുഹൃത്തുക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കണ്ണൂര്‍> കണ്ണൂര്‍ ആലക്കോട് വാടകമുറിയില്‍ സുഹൃത്തുക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലക്കോട് ടൗണിന് സമീപത്ത് പുതിയപുരയില്‍ രാജു (52), രയറോം കാക്കടവിലെ പ്ളാവിലകത്ത് കണ്ണന് (33) എന്നിവരാണ് മരിച്ചത്. രോഗഭീതിയെത്തുടര്ന്നാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ പൊലീസിന്റെ നിഗമനം. രാജു ആലക്കോട് ടൗണിലെ ടാക്സി ഡ്രൈവറും കണ്ണന് ലോട്ടറി തൊഴിലാളിയുമാണ്.
