കഞ്ചാവ് കേസ്: യുവാവിനെ ഒരുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചു

വടകര: കഞ്ചാവുമായി പിടിയിലായ കേസില്‍ യുവാവിനെ ഒരുവര്‍ഷം കഠിനതടവിനും 20,000 രൂപ പിഴ അടയ്ക്കാനും വടകര എന്‍.ഡി.പി. എസ്. കോടതി ശിക്ഷിച്ചു. മലപ്പുറം കാളികാവ് ആടോക്കണ്ടി കണ്ടിശ്ശേരി സജിത് കുമാറിനെ (സാജിദ്-30) യാണ് ജഡ്ജി കെ.ജെ. ആര്‍ബി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസംകൂടി തടവുശിക്ഷ അനുഭവിക്കണം. 2014 ഏപ്രില്‍ രണ്ടിന് മഞ്ചേരി പോലീസാണ് ഇയാളെ മഞ്ചേരി ബസ് സ്റ്റാന്‍ഡില്‍വെച്ച് ഒരു കിലോ അമ്പതുഗ്രാം കഞ്ചാവുമായി പിടികൂടിയത്.
