ഓട്ടോറിക്ഷ സഹായധന പദ്ധതിക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഓട്ടോറിക്ഷ സഹായധന പദ്ധതിക്ക് 45 വയസ്സിന് താഴെ പ്രായമുള്ള, ഡ്രൈവിങ് ലൈസന്‍സും ബാഡ്ജും നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ നാലിന് മുമ്പായി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിശ്ചിത അപേക്ഷാഫോറത്തില്‍ രേഖകള്‍ സഹിതം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ്, എസ്.സി. പ്രമോട്ടര്‍മാര്‍ എന്നിവരെ സമീപിക്കാം. ഫോണ്‍: 0495-2370379.
