KOYILANDY DIARY.COM

The Perfect News Portal

ഓട്ടോറിക്ഷയിൽ മദ്യകടത്തിയ രണ്ട് പേരെ പിടികൂടി

കൊയിലാണ്ടി: മാഹിയിൽ നിന്ന് കടത്തിക്കൊണ്ടുവരികയായിരുന്ന 54 ലിററർ വിദേശ മദ്യവുമായി രണ്ട് പേരെ കൊയിലാണ്ടി എക്‌സൈസ് പാർട്ടി പിടികൂടി. കൊയിലാണ്ടി മന്ദമംഗലത്ത് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മദ്യ കടത്തിയ kL – 18 k – 3208 നമ്പർ ഏഓട്ടോറിക്ഷയും കസ്‌റഡിയിലെടുത്തു. വടകര താലൂക്ക് അഴിയൂർ അംശം കോറോത്ത് റോഡ് തുരുത്തി പുറത്ത് സുജിത്ത്, (37) വയസ്സ്, മാഹി സ്വദേശിയായകൊന്നാരി വീട്ടിൽ നൈജിൽ എന്ന് വിളിക്കുന്ന ബിബിൻരാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി അസി; എക്‌സൈസ് ഇൻസ്‌പെക്ടർ മനോഹരന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ കെ. സി. കരുണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അജയകുമാർ, ശിവകുമാർ, ഡ്രൈവർ പ്രത്യുഷ് എന്നിവർ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *