KOYILANDY DIARY.COM

The Perfect News Portal

ഐ.എസ്.ആര്‍.ഒയുടെ പുതിയ പിഎസ്എല്‍വി-സി-29 ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും

ഐ.എസ്.ആര്‍.ഒയുടെ പുതിയ പിഎസ്എല്‍വി-സി-29 ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും. വൈകുന്നേരം ആറ് മണിക്ക് ശ്രീഹരക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഉപഗ്രഹം വിക്ഷേപിക്കും.59 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കൗണ്ട് ഡൗണ്‍ തിങ്കളാഴ്ച്ച രാവിലെ ഏഴ് മണിക്കാണ് ആരംഭിച്ചത്.ഐഎസ്ആര്‍ഒയുടെ മിഷന്‍ റെഡിനസ് റിവ്യൂ കമ്മറ്റിയും ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡും അനുമതി നല്‍കിയതോടെയാണ് കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. 400 കിലോ തൂക്കമുള്ള ടെലോസ്1 എന്ന ഉപഗ്രഹവും രണ്ട് മൈക്രോ ഉപഗ്രഹങ്ങളും മൂന്ന് നാനോ ഉപഗ്രഹങ്ങളുമടക്കം ആറ് സിങ്കപ്പൂര്‍ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുക.
ദൗത്യം വിജയകരമായാല്‍ ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്ന 57ാമത്തെ വിദേശ ഉപഗ്രഹ വിക്ഷേപണമാകും ഇത്.

Share news