KOYILANDY DIARY.COM

The Perfect News Portal

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കാലാവസ്ഥാ സമ്മേളനം പാരിസില്‍

കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ആഗോള ഉടമ്പടിക്ക് രൂപംനല്‍കാന്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കാലാവസ്ഥാ സമ്മേളനം പാരിസില്‍ ഇന്ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്.പ്രസിഡന്റ് ബാരക് ഒബാമയും ഉള്‍പ്പടെ 147 രാഷ്ട്രത്തലവന്‍മാരാണ് ഉച്ചകോടയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ നവംബര്‍ 13നാണ് ലോകത്തെ നടുക്കിയ ഭീകരാക്രമണം പാരീസില്‍ അരങ്ങേറിയത്. സംഭവം നടന്ന് ഒരുമാസം തികയും മുമ്പാണ് വീണ്ടും ലോകനേതാക്കള്‍ പാരീസിലെത്തുന്നത്. 2009 ല്‍ കോപ്പന്‍ഹേഗനിലെ കാലാവസ്ഥാ സമ്മേളനത്തില്‍ 115 രാഷ്ട്രത്തലവന്‍മാരാണ് പങ്കെടുത്തത്.കാലാവസ്ഥാ സമ്മേളനത്തിന്റെ മുഖ്യവേദിയായ പാരിസിലെ ലെ ബോര്‍ഗറ്റ് മേഖലയില്‍ മാത്രം 28,00 സുരക്ഷാ സൈനികരുടെ സാന്നിധ്യമുണ്ടാകും. കഴിഞ്ഞ മാസം 13ലെ ഭീകരാക്രമണത്തിന് ശേഷം രാജ്യത്താകമാനം 1.2 ലക്ഷം സുരക്ഷാഭടന്‍മാരെയാണ് ഫ്രാന്‍സ് വിന്യസിച്ചത്.

Share news