ഏകദിന പഠന ശിബിരം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സേവാഭാരതിയുടെ ഏകദിന പഠന ശിബിരം ബ്രഹ്മചാരിണി സായി ചിത്ര ഉദ്ഘാടനം ചെയ്തു. കെ. പി.രാധാകൃഷ്ണൻ , രാമൻ കീഴന തുടങ്ങിയവർ വിവിധ ക്ലാസ്സുകൾ എടുത്തു. താലൂക്ക് ആശുപത്രിയിലേക്ക് എട്ട് വർഷമായി സേവാഭാരതിക്ക് വേണ്ടി കഞ്ഞി വെച്ച് നൽകുന്ന കൊരയങ്ങാട് ശ്രീമതിയെ ആദരിച്ചു. കെ.എം. രജി, വി.എം. മോഹനൻ, ടി. ഗംഗാധരൻ, കല്ലേരി മോഹനൻ എന്നിവർ സംസാരിച്ചു.
