എസ്.വൈ.എസ്. റമളാൻ പ്രഭാഷണത്തിന് ഇന്ന് സമാപനം

കൊയിലാണ്ടി : മണ്ഡലം എസ്.വൈ.എസ്. കൊയിലാണ്ടി ചീക്കാ പള്ളിയിൽ സംഘടിപ്പിച്ച ചതുർദിന റമളാൻ പ്രഭാഷണം ഇന്ന് സമാപിക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ദിക്ർ ദുആ മജ്ലിസിന് ചെറുമോത്ത് ഉസ്താദ് നേതൃത്വം വഹിക്കും. കൊല്ലം നാഇബ് ഖാസി ഹാഫിള് സബ്റത്ത് റഹ്മാനി ഉൽബോധനം നടത്തും .
ഇന്നലെ നടന്ന പ്രഭാഷണം നാസർ ഫൈസി കൂടത്തായി ഉൽഘാടനം ചെയ്തു. ഷാഹുൽ ഹമീദ് ബാഖവി സംസാരിച്ചു. ഉറവ റിലീഫ് ഫണ്ട് ഉദ്ഘാടനം ഹാമിദ് ബാത്തയിൽ നിന്നും ഏറ്റുവാങ്ങി ഹാഫിള് ഹുസൈൻ ബാഫഖി ഉൽഘാടനം ചെയ്തു. അഹമദ് ഫൈസി കടലൂർ, സിദ്ദീക്ക് കൂട്ടും മുഖം, യൂസഫ് കൊയിലാണ്ടി, സി.പി.എ. സെലാം, എ. അസീസ്, അൻവർ മുനഫർ, അഹമ്മദ് ദാരിമി, അബു താഹിർ അസ്ഹരി, ബഷീർ ദാരിമി, സിറാജ് പള്ളിക്കര, സി. പി. ആലി, അൻസാർ കൊല്ലം എന്നിവർ സംബന്ധിച്ചു.
