എസ്.പി.സി. കുട്ടികളുടെ പാസിങ് ഔട്ട് പരേഡ് നടന്നു
കൊയിലാണ്ടി: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിലെ മുതിര്‍ന്ന കുട്ടികളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന് സല്യൂട്ട് സ്വീകരിച്ചു. നഗരസഭാ ചെയര്മാന് അഡ്വ; കെ. സത്യന് പതാക ഉയര്‍ത്തുകയും സന്ദേശം നല്‍കുകയും ചെയ്തു.
പി.ടി.എ. പ്രസിഡന്റ് പി. പ്രശാന്ത്, കൗണ്‍സിലര്‍ മാങ്ങോട്ടില്‍ സുരേന്ദ്രന്, ട്രാഫിക് എസ്.ഐ. കെ.പി. ഭാസ്കരന്, യു.കെ. ചന്ദ്രന്, ടി.കെ. തങ്കം, എന്‍.വി. വല്സന് എന്നിവര്‍ പങ്കെടുത്തു. പരേഡിന് എ.എസ്.ഐ. കെ. മുനീര്‍, സി.പി.ഒ. പി. സിനി എന്നിവര്‍ നേതൃത്വം നല്കി.

