എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
കൊയിലാണ്ടി: ചെറിയമങ്ങാട് ഭാരതീയ മത്സ്യ പ്രവർത്തക സംഘം എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

കൊയിലാണ്ടി മത്സ്യപ്രവർത്തക സംഘം വൈസ് പ്രസിഡൻറ് കെ. പി. മണി അധ്യക്ഷത വഹിച്ചു. ടി. പി. സുധാകരൻ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. അനിൽകുമാർ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

